Thaaraattayi by Shikha Prabhakar song Lyrics and video
Artist: | Shikha Prabhakar |
---|---|
Album: | Single |
Music: | Jakes Bejoy |
Lyricist: | Anwar Ali |
Label: | Appu Pathu Pappu Production House |
Genre: | |
Release: | 2023-02-09 |
Lyrics (English)
താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ് താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ പകലുകൾ കഥയോതി ഇരവുകൾ കനവുകളാടീ മുകിലുകൾ മഴമീട്ടീ മുളയിടും പുതുസ്വരലതകളിൽ താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ് താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ പകലിന്റെ ആരോഹം സ്വരസൂര്യനായ് ഇരവാകുമാലാപം സ്വരതാരമായ് പതികാലദ്യോവിൽ സഞ്ചരിക്കും നാദമായ് പലകാലജാലം പന്തലിക്കും മിന്നലായ് atozlyric.com ഈ ഭൂമി തോരാതാർത്തു പാടീ ജീവന്റെ പാരാവാര നനവുക- ളുറവുകൾ പൊരുളുകൾ വരിശകൾ താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ് താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ സമയാന്തരാളത്തിൽ സ്വരധൂളിയാൽ ഇള നെയ്യുമാലോ… ല സുഖനിദ്രയിൽ ലയഗോപുരത്തിൽ, നാം ഭവിച്ചൂ ഷഡ്ജമായ് വിയദാലയത്തിൽ നാം വളർന്നൂ സപ്തമായ് നാം ജീവ/രാഗാനന്ദ/മായീ നാദാഗ്നി തോറും പാറി പലപല സ്വരലയ ജലധികൾ നെബുലകൾ താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ് താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thaaraattayi lyrics in Malayalam by Shikha Prabhakar, music by Jakes Bejoy. Includes YouTube video and lyrics in multiple languages.